മോഷ്ടിച്ച ബൈക്കിലെ അപകടത്തിൽ മൂന്നാമനും മരിച്ചു

Thinc Malayalam · Wed · 9 Sept 2026 · 18:47 · Reported

മോഷ്ടിച്ച ബൈക്കിലെ അപകടം; ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു

ആലപ്പുഴ കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കവെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണഞ്ചേരി സ്വദേശി ഷിജാസ് മരിച്ചു. ഇതോടെ അപകടത്തിലെ മരണസംഖ്യ മൂന്നായി. സെപ്റ്റംബർ 3ന് പുലർച്ചെ നടന്ന അപകടത്തിൽ സബീലും റിൻഷാദും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഷിജാസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് നേരത്തെ മോഷ്ടിക്കപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Read it at thinck.orgThinc Malayalam
മോഷ്ടിച്ച ബൈക്കിലെ അപകടത്തിൽ മൂന്നാമനും മരിച്ചു · SHOTS