2 കോടിയിൽ 200 കോടി

Thinc Malayalam · Mon · 14 Sept 2026 · 09:48 · Reported

വെറും 2 കോടി രൂപയിൽ താഴെ നിർമിച്ച ഹിന്ദി ചിത്രം ‘ഹനുമാൻ അംശ്’ 200 കോടി രൂപയ്ക്കും മുകളിൽകളക്ഷൻ നേടി ചരിത്രം കുറിച്ചു. നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം ആദ്യം വെറും 40 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയോടെ 2000 തിയറ്ററുകളിലേക്ക് വ്യാപിച്ചു. താരങ്ങളില്ലാതെ ഒരുക്കിയ ചിത്രം ബോളിവുഡിലെ ഏറ്റവും ലാഭകരമായ സിനിമകളിലൊന്നായി മാറിയെന്നാണ് വിലയിരുത്തൽ.

#HanumanAnsh #NeemKaroliBaba #Bollywood #BoxOffice #THINCKSHOTS

Read it at thinck.orgThinc Malayalam
2 കോടിയിൽ 200 കോടി · SHOTS