ആന്റോയെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റും

Thinc Malayalam · Thu · 17 Sept 2026 · 19:53 · Reported

അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെ സുൽത്താൻ ബത്തേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വാഴവറ്റയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി 67 ലിറ്റർ മദ്യം കണ്ടെത്തിയതിനെ തുടർന്നാണ് കേസ്. ആന്റോയെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റും. അറസ്റ്റ് പ്രതികാര നടപടിയാണെന്നും തന്നെ കുടുക്കിയതാണെന്നും ആന്റോ പ്രതികരിച്ചു.

#AntoAugustine #ReporterTV #AbkariCase #Wayanad #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam