പ്രേംനസീറിന്റെ മൂത്ത മകൾ ലൈല ബീഗം അന്തരിച്ചു

Thinc Malayalam · Thu · 8 Oct 2026 · 15:03 · Reported

മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം (ലൈല റഷീദ്–76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ ബുധനാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് അന്തരിച്ച പി.എ. റഷീദ്. സജിത്ത്, സോജ എന്നിവർ മക്കൾ. പ്രേംനസീറിനെക്കുറിച്ചുള്ള ഓർമപ്പുസ്തകവും ലൈല രചിച്ചിട്ടുണ്ട്. സംസ്കാരം തിരുവനന്തപുരത്ത് നടക്കും.

Prem Nazir’s eldest daughter Laila Rasheed, 76, has passed away in Kozhikode following a heart attack.

Read it at thinck.orgThinc Malayalam