വയനാട്ടിൽ കടയുടമയ്ക്ക് കുത്തേറ്റു

Thinc Malayalam · Mon · 28 Sept 2026 · 18:01 · Reported

വയനാട് നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്നിൽ ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിക്കാത്തതിനെച്ചൊല്ലിയ തർക്കത്തിനിടെ ലോട്ടറി കടയുടമയ്ക്ക് കുത്തേറ്റു. പൂങ്കാവനം ലോട്ടറി ഉടമ വിനീത രാജേഷ് (32)യുടെ തലക്കും കഴുത്തിനുമാണ് പരിക്ക്. സംഭവത്തിൽ തമിഴ്നാട് പട്ടവയൽ സ്വദേശി ശിവകുമാർ (44)യെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പരുക്കേറ്റ വിനീത സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം തുടരുന്നു.

A lottery shop owner in Wayanad was stabbed after an argument over a non-winning ticket.

Read it at thinck.orgThinc Malayalam
വയനാട്ടിൽ കടയുടമയ്ക്ക് കുത്തേറ്റു · SHOTS