ഫെയർനസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് ഗുരുതര വൃക്കരോഗം

Thinc Malayalam · Sat · 21 Nov 2026 · 17:59 · Reported

മലപ്പുറം സ്വദേശിനിയായ 17കാരിക്ക് ഇൻസ്റ്റഗ്രാമിൽ കണ്ട ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതര വൃക്കരോഗം കണ്ടെത്തി. മുഖക്കുരുവും കറുത്ത പാടുകളും മാറുമെന്ന പരസ്യം വിശ്വസിച്ചാണ് പെൺകുട്ടി ക്രീം വാങ്ങിയത്.

ക്രീമിന്റെ ഉപയോഗശേഷം ശരീരത്തിൽ നീർക്കെട്ടും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മെംബ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗവും അപകടകരമായ അളവിൽ മെർക്കുറിയും കണ്ടെത്തി. ക്രീമിൽ 12,500 പി.പി.എം. മെർക്കുറി അടങ്ങിയിരുന്നു.

പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്.

Read it at thinck.orgThinc Malayalam