'സപ്പർ ക്ലബ്'

Thinc Malayalam · Sat · 12 Sept 2026 · 12:50 · Reported

കൊച്ചിയിൽ അപരിചിതരെ ഒരേ തീൻമേശയ്ക്ക് ചുറ്റുമിരുത്തി സൗഹൃദം വളർത്തുന്ന ‘സപ്പർ ക്ലബ്’ ട്രെൻഡാകുന്നു. പത്തനംതിട്ട കോന്നി സ്വദേശിയായ സന്ധ്യ വർഗീസാണ് ആശയത്തിന് പിന്നിൽ. നഗരജീവിതത്തിലെ ഒറ്റപ്പെടലിന് പരിഹാരമായി തുടങ്ങിയ വിരുന്നുകളിൽ ഭക്ഷണത്തോടൊപ്പം ഗെയിമുകളും സംഭാഷണങ്ങളും ഉൾപ്പെടുന്നു. കൊച്ചിക്ക് പുറമെ ദുബായിലും ഗോവയിലും സപ്പർ ക്ലബുകൾ നടത്തിയ സന്ധ്യ, ഇനി കൂടുതൽ നഗരങ്ങളിലേക്ക് ആശയം വ്യാപിപ്പിക്കാനൊരുങ്ങുന്നു.

#SupperClub #Kochi #SandhyaVarghese #FoodCulture #THINCKSHOTS

Read it at thinck.orgThinc Malayalam