പിണറായിക്കെതിരെ കേസ്

Thinc Malayalam · Tue · 8 Sept 2026 · 14:12 · Reported

മാസപ്പടി കേസിൽ കടുപ്പിച്ച് ഇ.ഡി; പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

സി.എം.ആർ.എൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പിണറായി വിജയൻ 3.28 കോടി രൂപ കൈപ്പറ്റിയെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളും തെളിവുകളും 25 പേജുള്ള റിപ്പോർട്ടിൽ നൽകിയതായാണ് വിവരം. ആരോപണങ്ങളിൽ തുടർനടപടി പൊലീസാണ് സ്വീകരിക്കേണ്ടത്.

Read it at thinck.orgThinc Malayalam
പിണറായിക്കെതിരെ കേസ് · SHOTS