ആലുവയിൽ യുവാവിനെ കല്ലെറിഞ്ഞ് മർദിച്ച് കവർച്ച

Thinc Malayalam · Mon · 14 Sept 2026 · 08:19 · Reported

ആലുവയിൽ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുകയായിരുന്ന 28കാരനെ രണ്ടംഗ സംഘം കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച ശേഷം മാലയും പണവും കവർന്ന് കനാലിലേക്ക് തള്ളി. കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ആക്രമണത്തിൽ മൂന്ന് വാരിയെല്ലുകളും വലത് കൈയും ഒടിഞ്ഞത്. ഗുരുതരാവസ്ഥയിലായ ജോഫിനെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.

#Aluva #CrimeNews #Robbery #KeralaPolice #THINCKSHOTS

Read it at thinck.orgThinc Malayalam