നീലക്കുറിഞ്ഞി മലനിരകളിൽ കാട്ടുതീ ആശങ്ക

Thinc Malayalam · Wed · 9 Sept 2026 · 13:10 · Reported

12 വർഷത്തെ കാത്തിരിപ്പ് ആശങ്കയിൽ; നീലക്കുറിഞ്ഞി മലനിരകളിൽ കാട്ടുതീ

മറയൂരിലെ ചന്ദ്രമണ്ഡലം മലനിരകളിൽ പടർന്ന കാട്ടുതീയിൽ ഏക്കർ കണക്കിന് സസ്യസമ്പത്ത് നശിച്ചു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പ്രധാന ആവാസമേഖലയാണിത്. രണ്ടാഴ്ച മുൻപ് രണ്ട് ദിവസത്തോളം പടർന്ന തീയിൽ വളർന്നുകൊണ്ടിരുന്ന കുറിഞ്ഞിച്ചെടികളും നശിച്ചിരിക്കാമെന്ന ആശങ്കയിലാണ് നാട്ടുകാർ. അടുത്ത പൂക്കാലം 2029–30ഓടെ പ്രതീക്ഷിക്കുന്നതിനാൽ ചെടികളുടെ നില പരിശോധിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യമുയർന്നു.

#THINCKSHOTS #Neelakurinji

Read it at thinck.orgThinc Malayalam