വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു

Thinc Malayalam · Thu · 10 Sept 2026 · 19:02 · Reported

മദ്യലഹരിയിൽ നടുറോഡിൽ പരാക്രമം; വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു, പൊലീസിനെയും മർദിച്ചു

തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. ചാഴൂർ സ്വദേശി റഹ്മത് (21) ആണ് പിടിയിലായത്. സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചതിന് പിന്നാലെ സ്റ്റേഷനിൽ നിന്നിറങ്ങിയോടിയ യുവതി പിന്തുടർന്ന ഉദ്യോഗസ്ഥരെയും മർദിച്ചു. വൈദ്യപരിശോധനയ്ക്കിടെ എസ്.ഐയെ കടിച്ച് പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുസ്ഥലത്ത് പരാക്രമം നടത്തിയതിനുമാണ് കേസ്.

Read it at thinck.orgThinc Malayalam