വീടിനകത്ത് പാമ്പുകടിയേറ്റ് 37കാരി മരിച്ചു:

Thinc Malayalam · Thu · 10 Sept 2026 · 21:37 · Reported

വീടിനകത്ത് ഗ്യാസ് കുറ്റിക്ക് സമീപം പാമ്പുകടി; 37കാരി മരിച്ചു

കൊല്ലം കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന ശാലിനി (37) മരിച്ചു. ഒരാഴ്ച മുൻപ് വീടിനകത്തെ ഗ്യാസ് കുറ്റിക്ക് സമീപത്തുനിന്നാണ് പാമ്പുകടിയേറ്റത്. ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വീണ്ടും അസ്വസ്ഥതകൾ ഉണ്ടായതോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചു. ഭർത്താവ് അനീഷ് വിദേശത്താണ്. കടയ്ക്കൽ പൊലീസ് നടപടികൾ തുടരുന്നു.

Read it at thinck.orgThinc Malayalam