സത്യസന്ധത സിപിഎമ്മിനുണ്ടോ?

Thinc Malayalam · Sun · 13 Sept 2026 · 10:14 · Reported

കോഴിക്കോട് ചേരുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോട് കടുത്ത ചോദ്യവുമായി കെ.കെ. രമ. നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ നിലപാടെടുത്തതിനാലാണ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്ന തന്റെ ആരോപണം ആവർത്തിച്ച രമ, “ആ കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത സിപിഎമ്മിനുണ്ടോ?” എന്ന് ചോദിച്ചു. തെറ്റുതിരുത്തൽ ചർച്ചകൾക്കിടെയാണ് രമയുടെ പ്രതികരണം.

#KKRema #TPChandrasekharan #CPIM #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam