ജീവൻ നഷ്ടപ്പെട്ട 38 വനപാലകർ

Thinc Malayalam · Sat · 12 Sept 2026 · 20:46 · Reported

സംസ്ഥാനത്ത് വനസംരക്ഷണത്തിനിടെ ജീവൻ നഷ്ടമായത് 38 വനപാലകർ. വനരക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് വനംവകുപ്പ് പട്ടിക പുറത്തുവിട്ടത്. വന്യജീവി ആക്രമണം, പ്രതികളുടെ ആക്രമണം, കാട്ടുതീ, ഡ്യൂട്ടിക്കിടയിലെ അപകടങ്ങൾ എന്നിവയാണ് പ്രധാന മരണകാരണം. 1969ൽ കൊല്ലപ്പെട്ട ടി.കെ. കൃഷ്ണൻകുട്ടിയാണ് ആദ്യ വനരക്തസാക്ഷി; 2025ൽ കാട്ടാന ആക്രമണത്തിൽ മരിച്ച ആർ. കാളിമുത്തുവാണ് പട്ടികയിലെ അവസാനത്തേത്.

#ForestDepartment #ForestMartyrs #KeralaForests #Wildlife #THINCKSHOTS

Read it at thinck.orgThinc Malayalam
ജീവൻ നഷ്ടപ്പെട്ട 38 വനപാലകർ · SHOTS