കോഴിക്കോട് ജിം ലഹരി കേസിൽ പ്രധാന പ്രതി പിടിയിൽ

Thinc Malayalam · Fri · 9 Oct 2026 · 13:20 · Reported

കോഴിക്കോട് പന്നിയങ്കര പയ്യാനക്കലിലെ ‘ബാക്ക് ടു ഫിറ്റ്’ ജിം കേന്ദ്രീകരിച്ച ലഹരിവിൽപ്പന കേസിലെ പ്രധാന പ്രതി ബേപ്പൂർ സ്വദേശി യാസർ അറാഫത്ത് (28) ബെംഗളൂരുവിൽ പിടിയിലായി. കഴിഞ്ഞ ജൂലൈയിൽ ജിമ്മിൽ നിന്ന് 228 ഗ്രാം എംഡിഎംഎ, കഞ്ചാവ്, പണം എന്നിവ പിടികൂടി മൂന്ന് നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്ന് ഇവർക്കായി ലഹരിമരുന്ന് എത്തിച്ചിരുന്നത് യാസറാണെന്നാണ് പൊലീസ് പറയുന്നത്.

Prime accused Yasar Arafath has been arrested in Bengaluru in connection with the Kozhikode gym drug case.

Read it at thinck.orgThinc Malayalam
കോഴിക്കോട് ജിം ലഹരി കേസിൽ പ്രധാന പ്രതി പിടിയിൽ · SHOTS