ശ്രീകുമാരൻ തമ്പിയെ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ഭാഷാവേദി ആദരിച്ചു.

Thinc Malayalam · Mon · 2 Nov 2026 · 16:35 · Reported

അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂളിൽ നടന്ന കേരളപ്പിറവി ആഘോഷത്തിൽ മലയാള സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ശ്രീകുമാരൻ തമ്പിയെ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ഭാഷാവേദി ആദരിച്ചു.

ഡോ. ബി.ആർ. ഷെട്ടി മുഖ്യാതിഥിയായിരുന്നു. ശ്രീകുമാർ മുഖത്തലയുടെ ആമുഖത്തോടെ കല്ലറ ഗോപൻ ഗാനങ്ങൾ ആലപിച്ചു.

വിദ്യാർത്ഥികളുടെ കലാപരിപാടികളും ശ്രീകുമാരൻ തമ്പിയുമായുള്ള സംവാദവും ചടങ്ങിന് മാറ്റുകൂട്ടി.

Read it at thinck.orgThinc Malayalam