ലൈംഗികാതിക്രമം:

Thinc Malayalam · Sun · 13 Sept 2026 · 08:23 · Reported

നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിടിഇ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജു (47)വിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടിയത്. സീറ്റ് നൽകാനായി യുവതിയെ മറ്റൊരു കോച്ചിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്നാണ് പരാതി. യുവതി ഉടൻ പൊലീസിനെ അറിയിച്ചു. പരിശോധനയിൽ ടിടിഇ മദ്യപിച്ചിരുന്നതായി കണ്ടെത്തി. റെയിൽവേ ഇയാളെ സസ്പെൻഡ് ചെയ്തു.

#NizamuddinExpress #TTEArrest #Shoranur #RailwayPolice #THINCKSHOTS

Read it at thinck.orgThinc Malayalam