'മടിയിൽ കനമില്ലെങ്കിൽ ഭയമെന്തിന്?'

Thinc Malayalam · Sun · 13 Sept 2026 · 21:14 · Reported

“അത് സുധാകരനല്ലേ…” എന്ന പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ. പിണറായിയുടെയും കുടുംബത്തിന്റെയും പേരിൽ ഉയർന്ന ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണം വേണമെന്നും, “മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ ഭയപ്പെടേണ്ടതെന്തിന്?” എന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻചാണ്ടിക്കെതിരായ പഴയ അന്വേഷണങ്ങളും കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളും ഓർമ്മിപ്പിച്ച സുധാകരൻ, എല്ലാവർക്കും ഒരേ നിയമമാണ് ബാധകമാകേണ്ടതെന്നും നീതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ കണ്ണടയ്ക്കില്ലെന്നും പറഞ്ഞു.

#KSudhakaran #PinarayiVijayan

Read it at thinck.orgThinc Malayalam
'മടിയിൽ കനമില്ലെങ്കിൽ ഭയമെന്തിന്?' · SHOTS