ശശി തരൂർ വിയന്നയിലെ ഓണാഘോഷത്തിൽ;

Thinc Malayalam · Sun · 20 Sept 2026 · 09:28 · Reported

വിയന്നയിൽ മലയാളികൾ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുത്ത് ശശി തരൂർ എംപി. ഓസ്ട്രിയ സന്ദർശനത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച ക്ഷണം സ്വീകരിച്ച തരൂർ, മുണ്ടും കുർത്തയും മേൽമുണ്ടും കടം വാങ്ങിയാണ് ആഘോഷത്തിനെത്തിയത്. മലയാളികൾക്കൊപ്പം നിരവധി ഓസ്ട്രിയൻ പൗരന്മാരും പരിപാടിയിൽ പങ്കെടുത്തു. ലോക മലയാളി ഫെഡറേഷന്റെ ആസ്ഥാനവും തരൂർ സന്ദർശിച്ചു.

#ShashiTharoor #Vienna #Onam2026 #Austria #MalayaliCommunity #THINCKSHOTS

Read it at thinck.orgThinc Malayalam