മട്ടനും മീനും ഒഴിവാക്കുന്നു

Thinc Malayalam · Mon · 14 Sept 2026 · 08:26 · Reported

കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് നൽകുന്ന മട്ടനും മീനും മെനുവിൽ നിന്ന് ഒഴിവാക്കാൻ ജയിൽ വകുപ്പ് സർക്കാരിന് ശുപാർശ നൽകി. ഉയർന്ന ചെലവ്, ആരോഗ്യപ്രശ്നങ്ങൾ, സംഭരണ ബുദ്ധിമുട്ടുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ജയിൽ ഡിജിപി എസ്. ശ്രീജിത്തിന്റെ നിർദേശം. പകരം ചിക്കൻ, മുട്ട, സോയ ചങ്ക്സ് എന്നിവ നൽകാനാണ് പദ്ധതി. ഇതിലൂടെ പ്രതിവർഷം ഏകദേശം 5.7 കോടി രൂപ ലാഭിക്കാമെന്നാണ് വിലയിരുത്തൽ.

#KeralaJail #SSreejith #PrisonMenu #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam