കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹൻ അന്തരിച്ചു

Thinc Malayalam · Wed · 9 Sept 2026 · 20:56 · Reported

കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹൻ അന്തരിച്ചു

കവിയും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ആർ. മോഹൻ (73) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് മൂന്നോടെയായിരുന്നു അന്ത്യം. ‘ഉറുമ്പുകൾക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതിയിരുന്ന അദ്ദേഹം എൺപതുകളിൽ കോഴിക്കോട് സാംസ്കാരിക വേദികളിലെ കവിതാ ചൊൽക്കാഴ്ചകളിലൂടെ ശ്രദ്ധേയനായി. ആലപ്പുഴ സ്വദേശിയായ മോഹൻ ദീർഘകാലമായി കോഴിക്കോടായിരുന്നു താമസം. സംസ്കാരം നാളെ.

Read it at thinck.orgThinc Malayalam
കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹൻ അന്തരിച്ചു · SHOTS