മമ്മൂട്ടി ഷാർജ രാജകൊട്ടാരത്തിൽ;

Thinc Malayalam · Mon · 14 Sept 2026 · 09:02 · Reported

ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലം അൽ ഖാസിമിയുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ നടൻ മമ്മൂട്ടി ഷാർജ രാജകൊട്ടാരത്തിലെത്തി. കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി ഏകദേശം 20 മിനിറ്റോളം കൊട്ടാരത്തിൽ ചെലവഴിച്ചു. ഷാർജയിലെ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായാണ് അദ്ദേഹം യുഎഇയിലെത്തിയത്.

#Mammootty #Sharjah #AlQasimi #UAE #THINCKSHOTS

Read it at thinck.orgThinc Malayalam