യൂസഫ് അലി ഷാർജ പുസ്തകോത്സവത്തിൽ അക്കാഫ് സ്റ്റാൾ സന്ദർശിച്ചു

Thinc Malayalam · 57m ago · Reported

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി, അക്കാഫ് ഇവന്റ്‌സിന്റെ ബുക്ക് സ്റ്റാൾ സന്ദർശിച്ചു.

നാളെ പ്രകാശനം ചെയ്യാനിരിക്കുന്ന മൂന്ന് പുസ്തകങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. അക്കാഫിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത യൂസഫ് അലി, വിസിറ്റർ ബുക്കിൽ തന്റെ ആശംസകൾ രേഖപ്പെടുത്തിയാണ് മടങ്ങിയത്.

നാലാം തീയതി ഇന്ത്യൻ കോൺസൽ ജനറൽ ഡോ. വിഷ്ണു വർദ്ധൻ റെഡ്ഡി ഉദ്ഘാടനം ചെയ്ത ഈ ബുക്ക് സ്റ്റാളിൽ നിരവധി പുസ്തക പ്രകാശനങ്ങളും ദിവസേന നടക്കുന്നുണ്ട്.

Read it at thinck.orgThinc Malayalam