ഷാർജ കൊലപാതകം:

Thinc Malayalam · Sat · 26 Sept 2026 · 10:06 · Reported

ഷാർജയിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി ആൽവിൻ പ്രകാശ് കുന്ദറിന്റെ ഭാര്യയെയും മകനെയും കാണാതായെന്ന റിപ്പോർട്ടുകൾ ഷാർജ പൊലീസ് തള്ളി. ഇരുവരും യുഎഇ വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായെന്നും കാണാതായതായി ഒരു പരാതിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്തിയതായും പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അറിയിച്ചു.Sharjah Police confirm Alwin’s wife and son are not missing and have returned home.

Read it at thinck.orgThinc Malayalam