''പറ്റിപ്പോയി”

Thinc Malayalam · Mon · 5 Oct 2026 · 20:23 · Reported

വടകര ‘കാഫിർ’ സ്ക്രീൻഷോട്ട് ഷെയർ ചെയ്തതായി ജിതിൻ ഭാസ്കർ സമ്മതിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതായി റിപ്പോർട്ട്. “പലതും ഷെയർ ചെയ്യുന്നതുപോലെ ഇതും ഷെയർ ചെയ്തു; പറ്റിപ്പോയി” എന്ന തരത്തിലുള്ള പരാമർശമാണ് പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിലെ ഓഡിയോയിൽ ഉള്ളതെന്ന് വാർത്തകൾ പറയുന്നു. നേരത്തെ ജിതിൻ സ്ക്രീൻഷോട്ട് വാട്സാപ്പ് ബ്രോഡ്കാസ്റ്റിലൂടെ നിരവധിപേർക്കു പങ്കുവച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ തന്നെയാണെന്ന്പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Read it at thinck.orgThinc Malayalam