കോവിഡ് ദുരിതത്തിൽ പ്രവാസി വ്യവസായി; സഹായം തേടി രവീന്ദ്രൻ

Thinc Malayalam · Sat · 28 Nov 2026 · 12:10 · Reported

ഒരു കാലത്ത് സമ്പന്നനായിരുന്ന പ്രവാസി വ്യവസായി പയനിയർ രവീന്ദ്രൻ പിള്ള (72) കോവിഡ് മഹാമാരിയെത്തുടർന്ന് സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ഷാർജയിൽ ദുരിതത്തിലായി.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ വലയുന്ന അദ്ദേഹത്തിന് നാട്ടിലെത്തി വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകും. ഭാര്യയും മൂന്ന് ആൺമക്കളും നാട്ടിൽ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ചികിത്സയ്ക്കും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കുമായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ വയോധികൻ.

Read it at thinck.orgThinc Malayalam