ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബം പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
“ഒരാളെ കൊന്നിട്ട് അവൻ സുഖമായിട്ട് ഇറങ്ങിപ്പോയി; എന്റെ അച്ഛന്റെ ബോഡി കിട്ടിയത് മൂന്നുമണിക്കാണ്,” എന്ന് കുടുംബാംഗം പറഞ്ഞു.
പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച കുടുംബം നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട ചെറുപുനം ജാക്സന്റെ ഭാര്യ ഷേർലി (50) ഒക്ടോബർ 24 ശനിയാഴ്ച പുലർച്ചെ 3.30ന് നിര്യാതയായി.
സംസ്കാരകർമ്മങ്ങൾ ഇന്ന് (25.10.2026, ഞായർ) ഉച്ചകഴിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.
അനയ്, അനഹ എന്നിവർ മക്കളാണ്. നിതിൻ മരുമകനാണ്.
നവീകരിച്ച ശിശുക്ഷേമ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് അമ്മത്തൊട്ടിലിൽ ഏഴ് ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞ് എത്തി.
കുഞ്ഞിന് 'ഗേഹ' എന്ന് പേര് നൽകി. സ്നേഹവും കരുതലും നിറഞ്ഞൊരു ജീവിതം അവൾക്കായി ആശംസിക്കുന്നു.
ദുൽഖർ സൽമാൻ നായകനാകുന്ന ആക്ഷൻ ചിത്രം ‘ഗോലി’യുടെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കർ ആയിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
നേരത്തെ ജി.വി. പ്രകാശ് സംഗീതസംവിധാനം ചെയ്യുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഇപ്പോൾ സായ് അഭ്യങ്കറിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.