കമൽഹാസന്റെ പുതിയ ചിത്രം ‘സാണ്ടിയാർ’ വിവാദത്തിൽ

Thinc Malayalam · Sat · 7 Nov 2026 · 18:32 · Reported

കമൽഹാസന്റെ പുതിയ ചിത്രം ‘സാണ്ടിയാർ’ തമിഴ്‌നാട്ടിൽ വിവാദത്തിൽ. ചിത്രത്തിന്റെ പേര് ജാതീയ സംഘർഷങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പുതിയ തമിഴകം എന്ന സംഘടന രംഗത്തെത്തി.

അരുൺ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് മാറ്റാതെ പുറത്തിറക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെയാണ് എതിർപ്പ്.

കമൽഹാസൻ നായകനാകുന്ന ഈ ചിത്രം തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Read it at thinck.orgThinc Malayalam