സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കരുത്താണ്.
സത്യത്തിനൊപ്പം നിൽക്കാനും അധികാരത്തോട് ചോദ്യങ്ങൾ ചോദിക്കാനും ജനങ്ങളുടെ ശബ്ദമാകാനും മാധ്യമങ്ങൾക്ക് കഴിയണം.
മാധ്യമസ്വാതന്ത്ര്യം ഒരു അവകാശം മാത്രമല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വം കൂടിയാണ്.
സത്യസന്ധവും സ്വതന്ത്രവും ഉത്തരവാദിത്വമുള്ളതുമായ മാധ്യമപ്രവർത്തനത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ മാധ്യമപ്രവർത്തകർക്കും ദേശീയ മാധ്യമ ദിനാശംസകൾ.
#NationalPressDay #PressFreedom #MediaFreedom #Journalism #THINCK
കരീബിയൻ മേഖലയിലെ ഗ്രാൻഡ് കേമാൻ ദ്വീപിലുണ്ടായ വാഹനാപകടത്തിൽ തൃശ്ശൂർ സ്വദേശി അശ്വനി കുമാർ (39) മരണപ്പെട്ടു.
തൃശ്ശൂരിലെ പ്രമുഖ അഭിഭാഷകരായിരുന്ന അഡ്വ. ജയസൂര്യന്റെയും അഡ്വ. ലീന ജയസൂര്യന്റെയും ഏകമകനാണ് അശ്വനി കുമാർ.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് മഞ്ജു ശ്രീകുമാർ എഡിറ്റ് ചെയ്ത ‘എന്റെ വീട്’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
പുസ്തക പ്രകാശന ചടങ്ങിനോടനുബന്ധിച്ച് അക്കാഫ് ഇവന്റ്സ് മഞ്ജു ശ്രീകുമാറിനെ ആദരിച്ചു. അക്കാഫ് ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ പൊന്നാടയണിയിച്ച് ആദരവ് സമ്മാനിച്ചു.
അക്കാഫ് സെക്രട്ടറി മനോജ് കെ. വി., വൈസ് പ്രസിഡന്റ് ശ്യാം വിശ്വനാഥ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി ശ്രീലകത്ത് ദീപം തെളിയിക്കും.
പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് നാളെ വൈകുന്നേരം 6:30-ന് നടക്കും. വൃശ്ചികം ഒന്നായ മറ്റന്നാൾ പുലർച്ചെ പുതിയ മേൽശാന്തിമാർ നട തുറക്കുന്നതോടെ 41 ദിവസം നീളുന്ന മണ്ഡലകാല പൂജകൾക്ക് തുടക്കമാകും.
ഡിസംബർ 27-നാണ് മണ്ഡലപൂജ. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ.