യുകെ മലയാളി ജോഷി ജെയിംസ് അന്തരിച്ചു

Thinc Malayalam · Thu · 10 Sept 2026 · 22:09 · Reported

ബ്രെയിൻ ട്യൂമർ ബാധിച്ച് യുകെ മലയാളി ജോഷി ജെയിംസ് അന്തരിച്ചു

കോട്ടയം ഏറ്റുമാനൂർ സ്വദേശി ജോഷി ജെയിംസ് ചിറക്കൽ (59) യുകെയിലെ ചെസ്റ്ററിൽ അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന ജോഷി സെപ്റ്റംബർ 7നാണ് മരിച്ചത്. മൂന്നര വർഷമായി കുടുംബത്തോടൊപ്പം ചെസ്റ്ററിൽ താമസിച്ചിരുന്ന അദ്ദേഹം വാറിങ്ടണിലെ റോയൽ മെയിലിൽ ജോലി ചെയ്തുവരികയായിരുന്നു. രോഗാവസ്ഥ ഗുരുതരമായതോടെ അവസാന ഒരു മാസം ഹോസ്പൈസ് പരിചരണത്തിലായിരുന്നു. ഭാര്യ ജെമ്മ ഗൽഗാനി NHS സ്റ്റാഫ് നഴ്സാണ്.

Read it at thinck.orgThinc Malayalam