ദുരിതാശ്വാസ നിധിയിൽ നിന്ന് ₹262 കോടി വകമാറ്റി

Thinc Malayalam · Wed · 9 Sept 2026 · 16:45 · Reported

ദുരിതാശ്വാസ നിധിയിൽ നിന്ന് ₹262 കോടി വകമാറ്റി; സി.എ.ജി കണ്ടെത്തൽ

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ₹262 കോടിപൊതു സർക്കാർ ചെലവുകൾക്കുള്ള ട്രഷറി അക്കൗണ്ടിലേക്ക് മാറ്റിയതായി 2024-25 സി.എ.ജി ഓഡിറ്റ് റിപ്പോർട്ട്. ദുരന്തബാധിതർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി സമാഹരിക്കുന്ന തുക മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചത് സാമ്പത്തിക ചട്ടങ്ങളുടെ ലംഘനമാണെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്.

Read it at thinck.orgThinc Malayalam