എന്റെ കൈകൾ ശുദ്ധമാണ്: പിണറായി

Thinc Malayalam · Wed · 9 Sept 2026 · 20:13 · Reported

എന്റെ കൈകൾ ശുദ്ധമാണ്’; ഇ.ഡി ആരോപണങ്ങൾ തള്ളി പിണറായി വിജയൻ

സിഎംആർഎൽ–എക്സാലോജിക് കേസിലെ ഇ.ഡി ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീണയ്ക്ക് ലഭിച്ച പണം നൽകിയ സേവനത്തിനുള്ള പ്രതിഫലമാണെന്നും നികുതി ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടപാട് നടന്ന സമയത്ത് മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നില്ലെന്നും പണം റിയാസിനുവേണ്ടി സൂക്ഷിച്ചെന്ന ആരോപണം ലജ്ജാകരമാണെന്നും പിണറായി പ്രതികരിച്ചു. വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വ്യക്തമാക്കി

Read it at thinck.orgThinc Malayalam