നടൻ റോബിൻ വർഗീസ് അന്തരിച്ചു

Thinc Malayalam · Fri · 20 Nov 2026 · 14:19 · Reported

മമ്മൂട്ടി നായകനായ 1992-ലെ ജയരാജ് ചിത്രം ‘ജോണി വാക്കറി’ലൂടെ ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് അന്തരിച്ചു. നവംബർ 19-ന് അമേരിക്കയിലായിരുന്നു അന്ത്യം.

തിരുവല്ല കുന്നന്താനം സ്വദേശിയായ റോബിൻ, കൊച്ചിൻ കോറസ് മിമിക്രി ട്രൂപ്പിലൂടെയാണ് കലാരംഗത്ത് എത്തിയത്. ‘ജോണി വാക്കറി’ൽ മമ്മൂട്ടിയുടെ സഹോദരന്റെ സുഹൃത്തായ ഷെല്ലി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

‘സോളമന്റെ മണവാട്ടി സോഫിയ’ ഉൾപ്പെടെയുള്ള മലയാള സിനിമകളിലും കന്നഡ ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും റോബിൻ വർഗീസ് അഭിനയിച്ചിട്ടുണ്ട്.

Read it at thinck.orgThinc Malayalam