ഹാൻസ് മോഷണക്കേസിൽ സബിത്ത് പ്രതി

Thinc Malayalam · Mon · 14 Sept 2026 · 12:10 · Reported

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് ഏഴ് ചാക്ക് ഹാൻസ് തൊണ്ടിമുതൽ കാണാതായ കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്ത് പ്രതിയെന്ന് പൊലീസ്. മോഷണ വിവരം പുറത്തുവന്നതുമുതൽ ഇയാൾ ഒളിവിലാണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചത്. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നു. വകുപ്പ് തല നടപടിക്കായി ഡിവൈഎസ്പി എസ്പിക്ക് ശുപാർശ നൽകി.

#SultanBathery #KeralaPolice #Wayanad #CrimeNews #THINCKSHOTS

Read it at thinck.orgThinc Malayalam
ഹാൻസ് മോഷണക്കേസിൽ സബിത്ത് പ്രതി · SHOTS