മലേഷ്യൻ പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്

Thinc Malayalam · Sun · 13 Sept 2026 · 08:56 · Reported

അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് എത്തും. വൈകിട്ട് 5.30ന് വിമാനത്താവളത്തിൽ മന്ത്രി ടി. സിദ്ദിഖ് സ്വീകരിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്ന അൻവർ, മർകസ് കൺവൻഷൻ സെന്ററിലെ പ്രത്യേക സ്വീകരണത്തിലും വിരുന്നിലും പങ്കെടുക്കും. വിദ്യാഭ്യാസം, സാമൂഹിക വികസനം തുടങ്ങിയ വിഷയങ്ങളിലെ ചർച്ചയിലും പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് അദ്ദേഹം കാന്തപുരത്തെ സന്ദർശിക്കുന്നത്.

#AnwarIbrahim #Malaysia #Kozhikode #Kanthapuram #THINCKSHOTS

Read it at thinck.orgThinc Malayalam
മലേഷ്യൻ പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട് · SHOTS