കാറിൽ കുടുങ്ങി 5 വയസുകാരന് ദാരുണാന്ത്യം

Thinc Malayalam · Thu · 17 Sept 2026 · 20:51 · Reported

അമേരിക്കയിലെ അരിസോണയിൽ കാറിനുള്ളിൽ കുടുങ്ങിയ അഞ്ച് വയസുകാരന് കൊടുംചൂടിൽ ദാരുണാന്ത്യം. പിയോറിയയിൽ കുടുംബം ഒരു ചടങ്ങിൽ പങ്കെടുത്ത് വീട്ടിലെത്തിയ ശേഷം കുട്ടി കാറിൽ തന്നെ ഉറങ്ങിക്കിടന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാപിതാക്കളായ അൻക സാബോയെയും മിഹായിൽ സാബോയെയും അശ്രദ്ധമൂലമുള്ള കൊലപാതകം, ബാലപീഡനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു.

#Arizona #HotCarDeath #ChildSafety

Read it at thinck.orgThinc Malayalam
കാറിൽ കുടുങ്ങി 5 വയസുകാരന് ദാരുണാന്ത്യം · SHOTS