ഐ ഫോൺ കള്ളന്മാർ

Thinc Malayalam · Wed · 28 Oct 2026 · 09:11 · Reported

കോവിഡ് കാലത്ത് ഫണ്ടസ് ക്യാമറകളിൽ ഘടിപ്പിക്കാനായി ആരോഗ്യവകുപ്പ് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന് റിപ്പോർട്ട്.

ക്യാമറകളും ഫോണുകളും ഉൾപ്പെട്ട ഇടപാടിന് 7.16 കോടി രൂപയാണ് ചെലവായത്. ഉപകരണങ്ങളിൽ പലതും ഉപയോഗിക്കാതെ കിടക്കുന്നതായും പരാതിയുണ്ട്.

പൊതുപണം ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ എവിടെയെന്നതിനും നഷ്ടത്തിന് ഉത്തരവാദികൾ ആരെന്നതിനും വ്യക്തമായ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു.

Read it at thinck.orgThinc Malayalam