ലെമൂറുകൾ വന്താരയിൽ

Thinc Malayalam · Thu · 10 Sept 2026 · 11:25 · Reported

ബംഗ്ലാദേശിൽ നിന്ന് മോഷ്ടിക്കപ്പെട്ട ലെമൂറുകൾ വന്താരയിൽ? അന്വേഷണം ശക്തം

ബംഗ്ലാദേശിലെ ഗാസിപൂർ സഫാരി പാർക്കിൽ നിന്ന് മോഷ്ടിക്കപ്പെട്ട രണ്ട് അപൂർവ ലെമൂറുകൾഗുജറാത്തിലെ വന്താരയിൽ കണ്ടെത്തിയതായി ബംഗ്ലാദേശ് സി.ഐ.ഡി ആരോപണം. മൃഗങ്ങളെ തിരിച്ചുപിടിക്കാൻ ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്. എന്നാൽ ഡിഎൻഎ പ്രൊഫൈൽ ലഭ്യമല്ലാത്തതിനാൽ ഇവ മോഷണം പോയ അതേ ലെമൂറുകളാണെന്ന് അന്തിമമായി സ്ഥിരീകരിക്കാനായിട്ടില്ല. വിഷയത്തിൽ വന്താരയുടെ പ്രതികരണവും കാത്തിരിക്കുകയാണ്.

Read it at thinck.orgThinc Malayalam
ലെമൂറുകൾ വന്താരയിൽ · SHOTS