“മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നാളെ ഗവർണറെ കാണും”

Thinc Malayalam · Sun · 13 Sept 2026 · 09:29 · Reported

മധ്യപ്രദേശിലെ ബാലാഘട്ടിൽ മുപ്പതിലേറെ ആദിവാസി കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. “മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നാളെ ഗവർണറെ കാണും” എന്നായിരുന്നു പരിഹാസ പോസ്റ്റ്. ഭരണകൂടത്തിന്റെ അനാസ്ഥ മൂലം കുട്ടികൾ മരിച്ചിട്ടും ഉത്തരവാദികൾ രാജിവയ്ക്കുന്നില്ലെന്ന വിമർശനമായിരുന്നു ഇതിന് പിന്നിൽ. പ്രദേശത്ത് രോഗപ്രതിരോധവും ചികിത്സയും ശക്തമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

#AbhijeetDipke #MohanYadav #Balaghat #MadhyaPradesh #THINCKSHOTS

Read it at thinck.orgThinc Malayalam