പഴയ ബസുകൾക്ക് 5 വർഷം കൂടി

Thinc Malayalam · Fri · 11 Sept 2026 · 18:47 · Reported

| കെ.എസ്.ആർ.ടി.സിക്ക് ആശ്വാസം; പഴയ ബസുകൾക്ക് അഞ്ച് വർഷം കൂടി

പൊതുമേഖലാ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി 15 വർഷത്തിൽ നിന്ന് 20 വർഷമായി സംസ്ഥാന സർക്കാർ നീട്ടി. ഇതോടെ കെ.എസ്.ആർ.ടി.സിയുടെ 1,500ലധികം പഴയ ബസുകൾക്ക് അഞ്ച് വർഷം കൂടി സർവീസ് നടത്താം. ബസ് ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തീരുമാനം വലിയ ആശ്വാസമാകും. 2016 മുതൽ 2025 ഫെബ്രുവരി വരെ 2,202 ബസുകൾ ഒഴിവാക്കിയപ്പോൾ പകരം ലഭിച്ചത് 538 പുതിയ ബസുകൾ മാത്രം. 15 വർഷം പൂർത്തിയായ വാഹനങ്ങളുടെ പെർമിറ്റ് പുതുക്കാൻ കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കി.

Read it at thinck.orgThinc Malayalam