സെർബിയ വർക്ക് വിസ തട്ടിപ്പിൽ പ്രതി ബാംഗ്ലൂരിൽ അറസ്റ്റ്

Thinc Malayalam · Mon · 12 Oct 2026 · 14:08 · Reported

പുത്തൻവേലിക്കര സ്വദേശിയായ ഒരാൾ സെർബിയയിലേക്കുള്ള വർക്ക് വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സനീഷ് (38) എന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുടയിലെ INDO-US IT EDUCATION സ്ഥാപനത്തിന്റെ ഡയറക്ടറായ പ്രതി, 2025 ജൂലൈ മുതൽ സെപ്റ്റംബർ വരെ പരാതിക്കാരനിൽ നിന്നും ഗൂഗിൾ പേ മുഖേന മൂന്ന് ലക്ഷം രൂപയും നേരിട്ട് അഞ്ച് ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു.

പണം കൈപ്പറ്റിയ ശേഷം വിസ ശരിയാക്കി നൽകാതെ പ്രതി തട്ടിപ്പ് നടത്തി.

Read it at thinck.orgThinc Malayalam