വാർത്ത ചോർച്ച വിവാദം

Thinc Malayalam · Wed · 9 Sept 2026 · 08:48 · Reported

വാർത്ത ചോർച്ച കണ്ടെത്താൻ ഫോൺ കോൾ വിവരങ്ങൾ തേടിയോ? സി.പി.എമ്മിൽ വിവാദം

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലെ വാർത്ത ചോർച്ച കണ്ടെത്താൻ അംഗങ്ങളുടെ ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെന്ന ആക്ഷേപം വിവാദമായി. മൊബൈൽ സേവനദാതാവിൽ നിന്ന് കോൾ ഡീറ്റെയിൽസ് ലഭ്യമാക്കാൻ അംഗങ്ങളിൽ നിന്ന് ഒപ്പിട്ട ഫോമുകൾ ശേഖരിക്കാൻ നീക്കം നടന്നുവെന്നാണ് ആരോപണം. എന്നാൽ ഇത്തരമൊരു നടപടിയും നടന്നിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പാർട്ടി നേതാക്കൾ നിഷേധിച്ചു. സംഭവം പാർട്ടിക്കുള്ളിൽ ചർച്ചയായിരിക്കുകയാണ്.

Read it at thinck.orgThinc Malayalam