അസുഖബാധിതയായ മലയാളിക്ക് ഒഐസിസി കുവൈറ്റ് കൈത്താങ്ങ്

Thinc Malayalam · Thu · 10 Sept 2026 · 21:31 · Reported

അസുഖബാധിതയായ പ്രവാസി മലയാളിക്ക് കൈത്താങ്ങായി ഒഐസിസി കുവൈറ്റ്

ആലപ്പുഴ വള്ളികുന്നം സ്വദേശിനിയും കുവൈറ്റിൽ ഗാർഹിക തൊഴിലാളിയുമായ സ്ത്രീക്ക് നാട്ടിലേക്ക് മടങ്ങാൻ സഹായവുമായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി. ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തര ചികിത്സക്കായി നാട്ടിലെത്തേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ മുഖേന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇടപെടൽ. ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായാണ് സഹായം.

Read it at thinck.orgThinc Malayalam