അത്തോളിയിൽ ബൈക്കിടിച്ച് വയോധികൻ മരിച്ചു;

Thinc Malayalam · Sat · 19 Sept 2026 · 16:59 · Reported

കോഴിക്കോട് അത്തോളിയിൽ മൂന്ന് സ്കൂൾ വിദ്യാർഥികൾ അമിതവേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം. കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. സ്കൂൾ കലോത്സവത്തിൽ നിന്ന് ബൈക്കിൽ എത്തിയ വിദ്യാർഥികൾ റോഡിലൂടെ നടന്നുപോകുകയായിരുന്ന സൈതലവിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം രണ്ടുപേർ ബൈക്കുമായി കടന്നുപോയി; ഒരാൾക്ക് പരിക്കേറ്റു. പൊലീസ് പിന്നീട് ബൈക്കും വിദ്യാർഥികളെയും കണ്ടെത്തി.

#Atholi #Kozhikode #RoadAccident #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam