രാമായണത്തിലെ ഗാനവിമർശനത്തോട് എ.ആർ. റഹ്മാൻ പ്രതികരിക്കുന്നു

Thinc Malayalam · Mon · 2 Nov 2026 · 20:57 · Reported

‘രാമായണ’ത്തിലെ ‘മംഗൾ രംഗ്’ ഗാനത്തിനെതിരായ വിമർശനങ്ങളോട് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ പ്രതികരിച്ചു. തന്റെ സംഗീതത്തെക്കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങൾക്കും മറുപടി നൽകേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാവരെയും സന്തോഷിപ്പിക്കണമെങ്കിൽ ഐസ്‌ക്രീം വിൽക്കൂ എന്ന സ്റ്റീവ് ജോബ്‌സിന്റെ വാക്കുകൾ ഓർമിപ്പിച്ചായിരുന്നു റഹ്മാന്റെ പ്രതികരണം. സംഗീതത്തെ പഴകുന്തോറും രുചിയേറുന്ന അച്ചാറിനോട് ഉപമിച്ച അദ്ദേഹം, ആസ്വാദകർ സമയം നൽകണമെന്നും കൂട്ടിച്ചേർത്തു.

Read it at thinck.orgThinc Malayalam