പണം വീശി പവർകട്ട് ഒഴിവാക്കും

Thinc Malayalam · Mon · 14 Sept 2026 · 13:07 · Reported

കരാർ പ്രകാരം ലഭിക്കേണ്ട 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്നെങ്കിൽ കേരളത്തിൽ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. യൂണിറ്റിന് 4.29 രൂപയ്ക്ക് ലഭിക്കേണ്ട വൈദ്യുതിയാണ് ഇപ്പോൾ അടിയന്തരമായി 30 രൂപ വരെ നൽകി വാങ്ങേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രധാന പ്രശ്നം വിലയല്ല, വൈദ്യുതി ലഭ്യതയാണെന്നും കുറവ് പരിഹരിക്കാൻ NTPC ഉൾപ്പെടെയുള്ള സ്രോതസുകളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

#KSEB #SunnyJoseph #PowerCrisis

Read it at thinck.orgThinc Malayalam