വിദേശ ജോലി തട്ടിപ്പ്:

Thinc Malayalam · Thu · 10 Sept 2026 · 21:50 · Reported

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ

കൊല്ലം ചവറയിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. ശങ്കരമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഡ്രീം കൺസൽറ്റൻസി’ നടത്തുന്ന മേനാമ്പള്ളി ചാങ്കൂർ വടക്കേതിൽ ധന്യ മിഥുൻ (39), ഭർത്താവ് മിഥുമോൻ (44) എന്നിവരാണ് പിടിയിലായത്. ജോലി, വിസ എന്നിവ വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നാണ് പരാതി. കൂടുതൽ പരാതികളുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു.

Read it at thinck.orgThinc Malayalam