കുളപ്പടയിൽ യുവാവിന്റെ കൊലപാതകം;

Thinc Malayalam · Fri · 11 Sept 2026 · 15:01 · Reported

കുളപ്പടയിൽ യുവാവിന്റെ കൊലപാതകം; നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം കുളപ്പടയിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ 36കാരൻ രാഹുലിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പെയിന്റിങ് തൊഴിലാളിയായ രാഹുലിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോലിക്കോട് ഭാഗത്തെ റോഡിലാണ് രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണം ഉൾപ്പെടെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Read it at thinck.orgThinc Malayalam