കാമുകനൊപ്പം പോയ ഭാര്യയെ കാമുകന്

Thinc Malayalam · Sat · 12 Sept 2026 · 14:37 · Reported

ലക്നൗവിൽ കാമുകനൊപ്പം വീടുവിട്ട ഭാര്യയുടെ വിവാഹം കാമുകനുമായി നടത്തി ഭർത്താവ്. ഒരു വർഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. നാല് ദിവസം മുൻപ് യുവതി കാമുകനൊപ്പം പോയതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും പഴയ കാമുകനൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി അറിയിച്ചതോടെ, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഭർത്താവ് തന്നെ വിവാഹത്തിന് മുൻകൈയെടുത്തു.

#Lucknow #ViralNews #IndiaNews #Marriage #THINCKSHOTS

Read it at thinck.orgThinc Malayalam
കാമുകനൊപ്പം പോയ ഭാര്യയെ കാമുകന് · SHOTS