നഴ്സിങ് ഓഫീസർ അറസ്റ്റിൽ

Thinc Malayalam · Fri · 11 Sept 2026 · 08:13 · Reported

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ 16കാരിക്ക് ലൈംഗികാതിക്രമം; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ബന്ധുവായ രോഗിക്ക് കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നഴ്സിങ് ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ സ്വദേശി മിക്ദാദ് (38) ആണ് പിടിയിലായത്. ഇയാൾ യൂട്യൂബർ കൂടിയാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read it at thinck.orgThinc Malayalam